ആഘോഷ രാവുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്രീ ലൈറ്റിങ്ങും വിവിധ ക്രിസ്തുമസ് - ന്യു ഇയർ അനുബന്ധ പരിപാടികളും അവതരിപ്പിച്ചു.
കൊച്ചി: ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കൊച്ചി മാരിയറ്റിൽ സംഘടിപ്പിച്ച ട്രീ ലൈറ്റിംഗ് ആഘോഷങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വടുതല ഡോൺബോസ്കോ അനാഥാലയത്തിലെ കുട്ടികളും സിനിമാതാരം ശിവദയും ചേർന്ന് നിർവഹിച്ചു.
കാക്കനാട് ലക്സെ ബ്രൗൺ സലൂണിൽ നടത്തിയ മെയ്ക്ക് ഓവർ ആസ്വദിച്ച ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞ് ഇൻറൽ ഓട്ടോമൊട്ടീവ്സ് ഒരുക്കിയ ആഡംബര കാറുകളിലെത്തിയ വടുതല ഡോൺ ബോസ്കോയിലെ 20 ൽ പരം പെൺകുട്ടികളെ മാരിയറ്റ് ഉദ്യോഗസ്ഥരും വിശിഷ്ടടാതിഥികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആഘോഷ രാവുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്രീ ലൈറ്റിങ്ങും വിവിധ ക്രിസ്തുമസ് - ന്യു ഇയർ അനുബന്ധ പരിപാടികളും അവതരിപ്പിച്ചു. മിനിസോ കാക്കനാട് നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചും ക്രിസ്തുമസ് വിരുന്ന് ആസ്വദിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.
മാരിയറ്റ് ഓപ്പറേഷൻസ് ഡയറക്ടർ അഭിലാഷ് മട്ടം, ജനറൽ മാനേജർ സുബാങ്കർ ബോസ്, എക്സിക്യൂട്ടീവ് സൗസ് ഷെഫ് ഗണേഷ് ഭിഷ്ട, പേസ്ട്രി ഷെഫ് ജയ്മോൻ വർഗീസ്, ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ശ്യാംജിത്ത് വേണുഗോപാൽ, ലക്സെ ബ്രൗൺ ഡയറക്ടർ സരിത കപിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.














Comments